കണ്യാർകളി
പാലക്കാട് ജില്ലയിലെ നായർ സമുദായത്തിന്റെ ഒരു അനുഷ്ഠാനകല. ഇത് പാലക്കാട് ജില്ലയിൽ മാത്രം പ്രചാരത്തിലുള്ള ഒരു കലാരൂപമാണ്. ഭഗവതീക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ച് വിളക്കിനു ചുറ്റും നിന്ന് പാടിക്കളിക്കുന്ന കണ്യാർകളി മേടമാസത്തിലാണു നടത്താറുള്ളത്. ചെണ്ട, മദ്ദളം, ചേങ്ങില,കുറുങ്കുഴൽ,ഇലത്താളം തുടങ്ങിയവയാണ് വാദ്യങ്ങൾ. വട്ടക്കളി,പൊറാട്ടുകളി എന്നിങ്ങനെ കണ്യാർകളി രണ്ടു തരത്തിലുണ്ട്.
ചോദ്യം : 700.04 : കണ്യാർകളിയുടെ ഒരു ഫോട്ടോ അപ്പ്ലോഡ് ചെയ്യൂ . [ ലിങ്ക് ഇട്ടാലും മതി ]
അടുത്ത പോസ്റ്റ് ഐവർകളി നോക്കൂ
No comments:
Post a Comment